കേരള പട്ടികജാതി സമുദായ സഭയുടെ ഒന്നാം വാർഷികപ്രതിനിധി സമ്മേളനം ::- 26.04.2026

05 May 2026

കുമാരി ശ്രീനന്ദനയുടെ ഈശ്വരപ്രാർത്ഥനയോടുകൂടി കേരള പട്ടികജാതി സമുദായ സഭയുടെ ഒന്നാം വാർഷികപ്രതിനിധി സമ്മേളനം ആരംഭിച്ചു. ശ്രീ കെ എം ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തുകയും, ശ്രീ സി വി സുരേഷ് സ്വാഗതം ആശംസിക്കുകയും ചെയ്തു. വാർഷികപ്രതിനിധി സമ്മേളനം തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർ ശ്രീ. പി ആർ ഡെയ്സൺ ഉൽഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ.കെ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു, ജനറൽസെക്രട്ടറി ശ്രീ.എം കെ സുഗുണൻ, കേരള പട്ടികജാതി സമുദായ സഭയുടെ കഴിഞ്ഞ വർഷത്തേ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ പി എസ് സുരേന്ദ്രൻ വരവു ചിലവു കണക്കുകൾ അവതരിപ്പിച്ചു. . കേരള വേലൻ മഹാസഭ മുൻ ജനറൽ സെക്രട്ടറി ശ്രീ. എം എസ് ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

കണ്ണൂർ ഡെന്റൽ കോളേജിലെ നിധിൻ രാജിന്റെ ദാരുണാന്ത്യത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ഈ സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേസ് അന്വേഷണം നീതിപൂർവ്വമാകണമെന്നും യോഗം ആവശ്യപ്പെട്ടു
പുതിയകാവ് ശാഖ വൈസ് പ്രസിഡൻ്റ് ശ്രീ.കമലാക്ഷൻ നന്ദി പ്രകാശിപ്പിക്കുകയും ഉച്ചഭക്ഷണത്തോടുകൂടി സമ്മേളനം സമാപിക്കുകയും ചെയ്തു


Kerala Pattikajathi Samudaya Sabha

Contact

  • Tripunithura, Kochi - 682301
  • kpsskochi@gmail.com
  • +91 94479 73282, 79947 23182