കേരള പട്ടികജാതി സമുദായ സഭ( K. P. S. S.) ഉദ്ഘാടന സമ്മേളനം തൃപ്പൂണിത്തറ അഭയം ഓഡിറ്റോറിയത്തിൽ വെച്ച് , മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശ്രീ.രാജു പി. നായർ ഉത്ഘാടനം ചെയ്തു. കെ.പി.എസ് എസ്സിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. അംബേദ്ക്കർ വിചാര കേന്ദ്രം സെകട്ടറി ശ്രീ. ലൈജു പി. ഗോപാൽ മുഖ്യപ്രഭാഷണം നടത്തി..വിവിധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെയും , ഉന്നത പദവികൾ വഹിക്കുന്നവരായിട്ടുള്ള അഞ്ച് പേരെ മെമ്മന്റോ നൽകി ആദരിച്ചു. സഭയുടെ ജനറൽ സെക്രട്ടറി ശ്രീ.എം.കെ. സുഗുണൻ മാസ്റ്റർ റിപ്പോർട്ടും. സഭയുടെ ഖജാൻജി ശ്രീ.പി.എസ്സ്. സുരേന്ദ്രൻ കണക്കുകളും അവതരിപ്പിച്ചു.. സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറി ശ്രീ.സി.വി.സുരേഷ് സ്വാഗതവും, ഡോ. കാർത്തിക സുനിൽ ആശംസകൾ നേർന്നു.സംസ്ഥാന കമ്മിറ്റിയംഗം ശ്രീ. കെ പ്രകാശൻ കൃതജ്ഞതയും രേഖപ്പെടുത്തി. സഭയുടെ പുതിയ സംസ്ഥാന ഭാരവാഹികളായി ശ്രീ.കെ.ഗോപാലൻ( സംസ്ഥാന പ്രസിഡന്റ് ) ശ്രീ.കെ.എം.ഗോപാലകൃഷ്ണൻ., സി വി സുരേന്ദ്രൻ ( സംസ്ഥാന വൈസ് പ്രസിഡെൻറ്റുമാർ ) ശ്രീ.എം.കെ. സുഗുണൻ മാസ്റ്റർ ( ജനറൽ സെക്രട്ടറി. )ശ്രീ. സി.വി.സുരേഷ് .ശ്രീ. സുജിത്ത് പി.എസ് ( സംസ്ഥാന സെകട്ടറിമാർ) ശ്രീ.പി.എസ്.സുരേന്ദ്രൻ(ഖജാൻജി ) എന്നിവരയും തെരഞ്ഞടുത്തു . തുടർന്നു വെബ്സൈറ്റ് ഉൽഘാടനവും ശ്രീ.രാജു പി നായർ നിർവ്വഹിച്ചു.